ഓണവില്ലിൻ (കാര്യസ്ഥൻ )

December 23, 2010 എഴുതിക്കൂട്ടിയവൻ NiKHiS
Musician    Berny Ignatius (ബേണി ഇഗ്നേഷ്യസ്‌ )
Lyricist(s)    Kaithapram (കൈതപ്രം )
Year           2010
Singer(s)    Madhu Balakrishnan,Preetha Kannan,Thulasi (മധു ബാലകൃഷ്ണന്‍,പ്രീത
                 കണ്ണൻ,തുളസി)

____________________________________

(M)ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീടു്
എന്നുമെന്നും പൂക്കണി വിടരും വീടാണീ വീടു്
കൂട്ടുകുടുംബത്തിന്‍ കൂട്ടാണെന്നും
അതിരില്ലിവിടെ മതിലില്ലിവിടെ..ഒന്നാണെല്ലാരും
(F)ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീടു്
എന്നുമെന്നും പൂക്കണി വിടരും വീടാണീ വീടു്

(M)നിസസ നിസസ സഗരിഗസരിനിസപനി
മമപഗരിസനിനിസ..

(M)തേന്മാവിന്‍ താഴേക്കൊമ്പില്‍ താലോലം കിളി പാടുമീ
ഗാനം പോലും സംഗീത സ്വര സംഗമ രാഗങ്ങള്‍ (2)
(F)വര്‍ണ്ണമേഴുവര്‍ണ്ണവും സ്നേഹമാരിവില്ലുപോൽ
ഒന്നുചേർന്നലിഞ്ഞതാണീ പൊന്‍ വീടു്
(M)ഓ ..ഓ ..മാനസങ്ങള്‍ ഒന്നു ചേര്‍ന്നൊരു പൊന്‍വീടു്
(F)ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീടു്
(M)എന്നുമെന്നും പൂക്കണി വിടരും വീടാണീ വീടു്

(M)ഗമപധപപധപ മധപമഗരിസ പമമപമമ പമ ഗപമഗരിസനി
മധപധസ നിസനിസരി നി മ പ സ....

മൂവന്തിപ്പൊന്നും മിന്നും ചൂടി വരുന്നൂ താരകള്‍
കോലമിടുന്നൂ പൊന്‍വളയിട്ടൊരു പുലരിപ്പെണ്‍കനവു്
(F)മൂവന്തിപ്പൊന്നും മിന്നും ചൂടി വരുന്നൂ താരകള്‍
കോലമിടുന്നൂ പൊന്‍വളയിട്ടൊരു പുലരിപ്പെണ്‍കനവു്

(M)കണ്ണുകള്‍ക്കു പൊന്‍കണി കാതുകള്‍ക്കു തേന്‍മൊഴി
വെൺനിലാവു നല്‍കിയതാണീ സമ്മാനം
ഓ ..ഓ ..ചന്ദ്രലേഖ പൂത്തുലഞ്ഞൊരു പൊന്‍വീടു്

ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീടു്
എന്നുമെന്നും പൂക്കണി വിടരും വീടാണീ വീടു്
കൂട്ടുകുടുംബത്തിന്‍ കൂട്ടാണെന്നും
അതിരില്ലിവിടെ മതിലില്ലിവിടെ..ഒന്നാണെല്ലാരും
ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീടു്
എന്നുമെന്നും പൂക്കണി വിടരും വീടാണീ വീടു്

Reactions: