ദേവദാരു പൂത്തു (എങ്ങിനെ നീ മറക്കും )

November 04, 2010 എഴുതിക്കൂട്ടിയവൻ NiKHiS
Musician       :        Shyam (ശ്യാം )
Lyricist(s) : Chunakkara Ramankutty (ചുനക്കര രാമന്‍കുട്ടി )
Year : 1983
Singer(s)       :        KJ Yesudas,P Susheela (കെ ജെ യേശുദാസ്‌,പി സുശീല )
Actors : Shankar, Menaka, Mohanlal, Sankaradi, Sukumari

____________________________________________________


ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍ (൨)
നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍
// ദേവദാരു പൂത്തു എന്‍ .. .. //


നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല

നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി

ദേവദാരു പൂത്തു (എങ്ങിനെ നീ മറക്കും )
ദേവദാരു പൂത്തു എന്‍ .. .. //

വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി

വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി‌
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍

Reactions: 

മറന്നിട്ടുമെന്തിനോ (രണ്ടാം ഭാവം )

November 02, 2010 എഴുതിക്കൂട്ടിയവൻ NiKHiS
Musician  :         Vidyasagar (വിദ്യാസാഗര്‍ )
Lyricist(s)  :         Gireesh Puthenchery (ഗിരീഷ്‌ പുത്തഞ്ചേരി )
Year          :          2001
Singer(s)  :          P Jayachandran,Sujatha (പി ജയചന്ദ്രന്‍ ,സുജാത )
Actors  :          Suresh Gopi, Poornima Mohan, Lena


________________________________


മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം.. 
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം...
                                                                (മറന്നിട്ടുമെന്തിനോ

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന (2)
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..
                                                                (മറന്നിട്ടുമെന്തിനോ


അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ..
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു..
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ (2)
എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
                                                                (മറന്നിട്ടുമെന്തിനോ

Reactions: 

ഹൃദയസഖീ (വെള്ളിത്തിര )

എഴുതിക്കൂട്ടിയവൻ NiKHiS


Lyricist(s)     :         Kaithapram (കൈതപ്രം )
Musician     :         Alphonse Joseph (അല്‍ഫോണ്‍സ്‌ ജോസഫ്‌ )
Year             :         2003
Singer(s)     :         Hariharan (ഹരിഹരന്‍ )
Actors     :         Prithiviraj,Navya Nair

Raga(s) Used Kaapi (കാപ്പി )

__________________________________

ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ
എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും
എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടെല്ലോ
(ഹൃദയസഖീ സ്നേഹമയീ..)
ഹൃദയസഖീ ആ ആ ആ..... 

നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലെല്ലോ 
നീ ഉണര്‍ന്നു നോക്കുമ്പോലും നിന്‍റെ കൂടെ ഉണ്ടെല്ലോ 
കസ്തുരി മാനെ തെടുന്നതാരെ നീ 
നിന്നിലെ ഗന്ധം തെടുന്നതെങ്ങു നീ 
ഓമലെ കണ്‍ തുറക്കു എന്‍ ഓമലെ കണ്‍ തുറക്കു.. 
(ഹൃദയസഖീ സ്നേഹമയീ..)

ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നെ 
കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ 
ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍ 
ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ 
നിന്നെ ഞാന്‍ കാത്തു നില്പൂ... നിന്നെ ഞാന്‍ കാത്തു നില്പൂ....

ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ
എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും
എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടെല്ലോ
(ഹൃദയസഖീ സ്നേഹമയീ..)
ഹൃദയസഖീ ആ ആ ആ.....

Reactions: 

കണ്ണിനിമ നീളെ (അൻവർ)

എഴുതിക്കൂട്ടിയവൻ NiKHiS

Musician   :      Gopi Sundar (ഗോപി സുന്ദര്‍ )
Lyricist(s)   :      Rafeeq Ahmed (റഫിക്ക്‌ അഹമ്മദ്‌ )
Year           :      2010
Singer(s)   :      Naresh ayyar , Shreya Goshal (നരേഷ് അയ്യർ , ഷ്രെയ ഗൊഷൽ)
Actors        :      Prithvi Raj , Mamtha


_______________________________


കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയല വിതറുകയോ (2)
ഈ നനവുമായ് കൂടെ ഓ...
പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ....

അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരു ശ്രുതിയതില്‍ നിറയുകയോ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ

അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ....

Reactions: 

പുലരുമോ (ഋതു)

എഴുതിക്കൂട്ടിയവൻ NiKHiS
Musician   :     Rahul Raj (രാഹുല്‍ രാജ്‌ )
Lyricist(s)   :     Rafeeq Ahmed (റഫിക്ക്‌ അഹമ്മദ്‌ )
Year          : 2009
Singer(s)    : Suchith Suresan,Gayathri (സുചിത് സുരേശന്‍,ഗായത്രി)
Actors  :    Nishan K. P. Nanaiah, Rima Kallingal

___________________________________

പുലരുമോ രാവുഴിയുമോ ഹരിത ലതാവനിയിൽ
ഒരു കനലെരിയുന്നതോ ഹിമകണം അലിയുന്നതീ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു
ചഷകം കവിഞ്ഞ രാത്രിയും
ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു
കഴിയാതിരിപ്പൂ ഞാൻ
ഓരിതൾ പൂ ചൂടുമീ ഇന്നെന്റെ ഓരം ചേർന്നേ പോ
വെണ്ണിലാവകലുന്നുവോ രാവലിഞ്ഞീടുമോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു
ഹൃദയം നിറഞ്ഞ രാത്രി
പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു
തിരികെ മടങ്ങുമോ
മേഘമായ് ഈ ചില്ലയിൽ എന്നെന്നും നീ നിൽക്കുമോ
ഓർമ്മ തൻ തീരങ്ങളിൽ തോർന്നിടാ മഴയായ്

Reactions: