ഒരു നറുപുഷ്പമായ്‌ (മേഘമല്‍ഹാര്‍ )

December 12, 2010 എഴുതിക്കൂട്ടിയവൻ NiKHiS
Musician         Ramesh Narayanan (രമേഷ് നാരായണന്‍)
Lyricist(s)         ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year                 2001
Singer(s)         KS Chithra (കെ എസ്‌ ചിത്ര )
Raga(s) Used Vrindavana Saranga (വൃന്ദാവന സാരംഗ )

_____________________________________________

ആ..ആ..ആ.ആ
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം (2)
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം
(ഒരു നറുപുഷ്പമായ്..)

മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി (2)
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ-
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടി
(ഒരു നറുപുഷ്പമായ്..)

ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ-
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നൂ
ശരപഞ്ജരത്തിലെ പക്ഷി
(ഒരു നറുപുഷ്പമായ്..)

Reactions: