വരുവാനില്ലാരുമിന്നൊരുനാളൂം (മണിച്ചിത്രത്താഴ് )

December 12, 2010 എഴുതിക്കൂട്ടിയവൻ NiKHiS
Musician     MG Radhakrishnan (എം ജി രാധാകൃഷ്ണന്‍ )
Lyricist(s)     Madhu Muttom (മധു മുട്ടം )
Year             1993
Singer(s)    KS Chithra (കെ എസ്‌ ചിത്ര )
Raga(s) Used Harikamboji (ഹരികാംബോജി )
Actors    Shobhana,Suresh Gopi

_____________________________________________


വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലോ
ഇന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റി
പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായി മാത്രമായ്‌ ഒരു നേരം
ഋതു മാറി മധുമാസമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെന്‍ വഴിക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴി പാകി നില്‍ക്കാറുണ്ടല്ലോ
മിഴി പാകി നില്‍ക്കാറുണ്ടല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കാറുണ്ടല്ലോ

വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും അറിയാമതെന്നാലുമിന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെന്‍ പടിവാതിലില്‍
ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം
ഒരു മാത്ര കൊണ്ടു വന്നെന്നോ
ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ
കൊതിയോടെ ഓടിച്ചെന്നകലത്താവഴിയിലേക്കിരുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ
വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ... തിരിച്ചു പോകുന്നു..

Reactions: