ഹൃദയത്തിന്‍ (കരയിലേക്ക് ഒരു കടൽദൂരം )

February 06, 2011 എഴുതിക്കൂട്ടിയവൻ NiKHiS
Musician    M Jayachandran    എം ജയചന്ദ്രന്‍
Lyricist(s)    ONV Kurup    ഓ എന്‍ വി കുറുപ്പ്
Year    2010
Singer(s)    KJ Yesudas    കെ ജെ യേശുദാസ്
Actors    Indrajith, Dhanya Mary Varghese

_______________________________________________ഹൃദയത്തിന്‍ മധുപാത്രം ...
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ ...
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ

നനനാ,, നനനാ,,നനനാ,, നനനാ ,,നാ,,നാ‍,,നാ,,നാ

പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ്ണപ്പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തികരാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ..
ഒരു കൃഷ്ണതുളസി തന്‍ നൈര്‍മ്മല്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ ...

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ എന്‍ അരികില്‍ നില്ക്കേ ...

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്‍ക്കും കുയില്‍ മൊഴിയോ
കരളിലെ കനല്‍ പോലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ
ഒരു കോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍-നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ ...

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ ...
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ ...

Reactions: