കണ്ണാടിക്കള്ളങ്ങള്‍

August 16, 2012 എഴുതിക്കൂട്ടിയവൻ NiKHiS

നമുക്ക് പാര്‍ക്കാന്‍
  

വര്‍ഷം 2012

സംഗീതം     രതീഷ് വേഗ

രചന         അനൂപ് മേനോൻ

ഗായകര്‍  വിജയ്‌ യേശുദാസ്‌______________________________________
കണ്ണാടിക്കള്ളങ്ങള്‍ ചൊല്ലും രാത്രിയില്‍
കസവിടും നാണമോ
കനവുകള്‍ തേടും എന്‍ വിരല്‍ത്തുമ്പില്‍
നനയുന്നു നീയും നിലാമഴയായ്
കൊഞ്ചല്‍ കാക്കും ചുണ്ടിന്‍ ചിങ്കാരപ്പെയ്ത്തില്‍
രാവു മാഞ്ഞുവോ
                                                (കണ്ണാടിക്കള്ളങ്ങള്‍

കർണ്ണികാരങ്ങളില്‍ സ്വർണ്ണതാരങ്ങളില്‍
കണ്ടു ഞാന്‍ നിന്നെയെന്‍ സ്വന്തമേ
തെന്നലേ നിന്നെയീ ഈറനാം സന്ധ്യയില്‍
മഴവില്ലിന്‍ ഊഞ്ഞാലില്‍ കാത്തു ഞാന്‍
പൂമുഖവാതില്‍ പാതി ചാരി നീ
കാത്തിരിക്കും നേരമോ  കണ്ണില്‍ കിന്നാരം

വെണ്ണിലാ മിന്നലില്‍ മാമഴത്തുള്ളിയില്‍
തേടി ഞാന്‍ നിന്നെയെൻ താരമേ
കണ്മണീ സ്നേഹമാം വാർമുകില്‍പ്പന്തലില്‍
രതിലോല മഞ്ചത്തില്‍ ചേര്‍ത്തു ഞാന്‍
കുങ്കുമം ചോരും പൊന്‍തിടമ്പില്‍ നീ
ഓര്‍ത്തിരിക്കാന്‍ മാത്രമായ് ചുംബനത്തെല്ല്
                                                   (കണ്ണാടിക്കള്ളങ്ങള്‍


Reactions: 

നിലാവേ നിലാവേ (ചട്ടക്കാരി)

August 07, 2012 എഴുതിക്കൂട്ടിയവൻ NiKHiS


ചട്ടക്കാരി

വര്‍ഷം 2012
സംഗീതം എം ജയചന്ദ്രന്‍
രചന രാജീവ്‌ ആലുങ്കല്‍
ഗായകര്‍ സുദീപ് കുമാര്‍ ,ശ്രേയ ഘോഷല്‍നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍....
ഈ പവിഴ മല്ലിക തന്‍...
നിറമിഴികള്‍ തഴുകൂ...
വെണ്ണിലാവേ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......

മാമരങ്ങള്‍ പീലിനീര്‍ത്തി കാറ്റിലാടുമ്പോള്‍
മാരിമേഘം യാത്രചൊല്ലാതെങ്ങുപോകുന്നു
താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍
പാതിരാവിന്‍ തൂവലറിയാതൂര്‍ന്നുവീഴുന്നു
മെഴുകുനാളമെരിഞ്ഞപോൽ ഹൃദയരാഗമൊഴിഞ്ഞുപോയ്
തളിരിതളെഴും വിരലിനാൽ തനു തഴുകിയണയൂ....
വെണ്ണിലാവേ ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......

പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയില്‍
പാതിപെയ്യും നേരമെന്തേ തോർന്നുപോകുന്നു
താനെയാണെന്നോർത്തു തെല്ലും അല്ലലേറുമ്പോൾ
അല്ലിയാമ്പല്‍ കുഞ്ഞുപൂവിന്‍ നെഞ്ചു നോവുന്നു
വിരഹവേനല്‍ത്തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍
പുതുനിനവുമായ് പുണരുവാന്‍
ഇനി അരികിലണയൂ.....
നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍...
ഈ പവിഴ മല്ലിക തന്‍..
നിറമിഴികള്‍ തഴുകൂ......
ആ.....

Reactions: 

ശ്യാമാംബരം

August 06, 2012 എഴുതിക്കൂട്ടിയവൻ NiKHiS

തട്ടത്തിന്‍ മറയത്ത്

വര്‍ഷം 2012
സംഗീതം ഷാന്‍ റഹ്മാന്‍
രചന അനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ വിനീത്‌ ശ്രീനിവാസന്‍


____________________________


ശ്യാമാംബരം പുല്‍കുന്നൊരാ വെണ്‍ചന്ദ്രനായി നിന്‍ പൂമുഖം (2)
ഞാന്‍ വരുന്ന വഴിയോരം കാതില്‍ ചേരും നിന്‍ ചിലമ്പോലികള്‍
മുന്നിലൂടെ മറയുന്നു എന്നും നിന്‍ കണ്ണിന്‍ കുറുമ്പുകള്‍
കാറ്റിന്റെ തേരില്‍ പാറും തൂവല്‍ ഞാന്‍
(ശ്യാമാംബരം )

പാട്ടിന്‍ താളം പകര്‍ന്നീടുമിമ്പം പോല്‍
കൊലുസ്സിന്റെ ഈണം മനസ്സോടെ ചേരുന്നു
(പാട്ടിന്‍ )
വരുമോ എന്‍ കണ്‍കോണിലായി
അണയൂ നിറവാര്‍ന്നെന്നുമേ
അന്നാദ്യമായി കണ്ട നാളില്‍
പ്രാണനായി നീ (2)

(ശ്യാമാംബരം )

Reactions: 

മുത്തുച്ചിപ്പി

August 01, 2012 എഴുതിക്കൂട്ടിയവൻ NiKHiS

തട്ടത്തിന്‍ മറയത്ത്


വര്‍ഷം 2012
സംഗീതം   ഷാന്‍ റഹ്മാന്‍
രചന അനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ സചിൻ വാരിയർ ,ര‌മ്യാ നമ്പീശൻ


 __________________________________എന്നോമലേ എന്‍ ശ്വാസമേ എന്‍ ജീവനേ ആയിഷാ (2)

മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാനുള്ളിന്നുള്ളില്‍ നിന്നൊരു ശ്രീരാഗം
(മുത്തുച്ചിപ്പി )
മൂടന്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറിപ്പാറിയെന്നും നിന്റെ കനവുകളില്‍
വരവായി നീ ആയിഷാ (2)
(മുത്തുച്ചിപ്പി )

ഒരു കാറ്റിന്‍ പൂങ്കവിള്‍ തഴുകും
പ്രിയമാം സന്ദേശവുമണയും
ഒരു ചിപ്പില്‍ നിന്റെ മാനസം നിറയേ
പൂവിടുമാശകള്‍ കാണുവാന്‍ മോഹമായി
(ഒരു കാറ്റില്‍ )
പൂവിന്റെ മാറിലെ മധുവാര്‍ന്നൊരു നറുതേന്‍തുള്ളി പോല്‍
ആര്‍ദ്രമാം നെഞ്ചിലെ പ്രിയമാര്‍ന്നൊരാ മുഖമെന്നെന്നും
നീ അറിയൂ ആയിഷാ
(മുത്തുച്ചിപ്പി )

Reactions: