തേനും വയമ്പും (തേനും വയമ്പും )

October 31, 2010 എഴുതിക്കൂട്ടിയവൻ NiKHiS

Musician Raveendran (രവീന്ദ്രന്‍ )
Lyricist(s) Bichu Thirumala (ബിച്ചു തിരുമല )
Year 1981
Singer(s) S Janaki (എസ് ജാനകി )
Raga(s) Used Sivaranjani (ശിവരഞ്ജിനി )
Actors Sumalatha


___________________________________________

തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2)
രാഗം ശ്രീരാഗം പാടൂ നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)

മാനത്തെ ശിങ്കാര തോപ്പില്‍
ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം (മാനത്തെ..)
കാലത്തും വൈകീട്ടും പൂമ്പാള തേനുണ്ണാന്‍
ആവാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)

നീലക്കൊടുവേലി പൂത്തൂ
ദൂരെ നീലഗിരി കുന്നിന്‍ മേലേ 
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി
കൊച്ചു വണ്ണാത്തി പുള്ളുകള്‍ പാടി
താളം പിടിക്കുന്ന വാലാട്ടി പക്ഷിക്കു
താലികെട്ടിന്നല്ലെ നീയും കൂടുന്നോ ? (തേനും..)

തേനും ആഹാഹഹാ..ഉം..ഉം..ആഹാഹാ..

Reactions: 

ചെമ്പക പുഷ്പ (യവനിക )

എഴുതിക്കൂട്ടിയവൻ NiKHiS

Musician   :      MB Sreenivasan (എം ബി ശ്രീനിവാസന്‍ )
Lyricist(s)   :     ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year           :      1982
Singer(s)   :      KJ Yesudas (കെ ജെ യേശുദാസ് )
Actors   :      Nedumudi Venu


______________________________________________________


ചെമ്പക പുഷ്പ സുവാസിത യാമം.ചന്ദ്രികയുണരും യാമം (2)

ചലിതചാമര ഭംഗി വിടര്‍ത്തി ലളിതകുഞ്ജകുടീരം... ലളിതകുഞ്ജകുടീരം
ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം

പ്രിയതരമാമൊരു സ്വപ്നമുറങ്ങി ഇനിയുണരാതെയുറങ്ങി 
ഇവിടെ ഇവിടെ വെറുതെയിരുന്നെന്‍ ഓര്‍മ്മകളിന്നും പാടുന്നു 
ഓരോ കഥകള്‍ പറയുന്നു 
ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം

മൃദുപദനൂപുര നാദമുറങ്ങി വിധുകിരണങ്ങള്‍ മയങ്ങി 
ഇതിലെ ഇതിലെ ഒരു നാള്‍ നീ വിടയോതിയ കഥ ഞാനോര്‍ക്കുന്നു 
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു 
ചെമ്പക പുഷ്പ സുവാസിത യാമം... .ചന്ദ്രികയുണരും... യാമം

Reactions: 

പറയാന്‍ ഞാന്‍ മറന്നു (മില്ലേനിയം സ്റ്റാര്‍സ്‌ )

എഴുതിക്കൂട്ടിയവൻ NiKHiS
Musician     :    Vidyasagar (വിദ്യാസാഗര്‍ )
Lyricist(s)         :    Gireesh Puthenchery (ഗിരീഷ്‌ പുത്തഞ്ചേരി )
Year                 :    2000
Singer(s)         :     KJ Yesudas,Hariharan (കെ ജെ യേശുദാസ്‌,ഹരിഹരന്‍)
Actors         :    Jayaram, Biju Menon, Abhirami, Gayathri Reghuram

______________________________________


 പറയാന്‍ ഞാന്‍ മറന്നു സഖീ...
പറയാന്‍ ഞാന്‍ മറന്നു...
എന്റെ പ്രണയം മുഴുവനും‍ അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.

സജനീ മെ തെരാ സജനാ’
മൈനെ ദേഖാ ഹെ ഏക് സപ് നാ (2)
എക് ഫൂലോം ഭരി വാഡി (2)
എക് ചോട്ടാ സാ ഘര്‍ അപ് നാ സജനീ മെ തെര സജനാ....

രാത്രിയില്‍ മുഴുവന്‍ അരികില്‍ ഇരുന്നിട്ടും
നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും (2)
മഴയുടേ ശ്രുതി കേട്ടു പാടിയിട്ടും (2)
എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.

സാസ്സോമെ തൂ... ധട്ക്കന്‍ മെ ഹേ തൂ
മെരെ വദന്‍ മെ തെരീ കുഷ് ബൂ
തുജ് കോ ഹീ മാനൂന്‍..     {സജനീ മെ തെരാ...

താമര വിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും
ചുരുള്‍ മുടി കൊണ്ടെന്നെ മൂടിയിട്ടും (2)
മാറിലെ മണി മുത്തു നീട്ടിയിട്ടും (2)
എന്റെ പ്രണയം മുഴുവന്‍ അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു......

Reactions: 

രാവിന്‍ നിലാക്കായല്‍ (മഴവില്ല് )

എഴുതിക്കൂട്ടിയവൻ NiKHiS
Musician : Mohan Sithara (മോഹന്‍ സിതാര )
Lyricist(s) : Kaithapram (കൈതപ്രം )
Year : 1999
Singer(s) : KS Chithra (കെ എസ്‌ ചിത്ര )

Raga(s) Used Sree Ragam (ശ്രീരാഗം )
______________________________________

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ.....
സ്നേഹ വീണാനാദം.....
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ
(രാവിന്‍ നിലാക്കായല്‍...)

ഓലത്തുമ്പില്‍ ഓലഞ്ഞാലി
തേങ്ങീ വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ
(രാവിന്‍ നിലാക്കായല്‍..)

പീലിക്കാവില്‍ വര്‍ണം പെയ്തു
എങ്ങും പൂമഴയായി
നിന്നെത്തേടി നീലാകാശം
നിന്നീ പൊന്‍ താരം
ഇനി വരുമോ ഇനി വരുമോ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ (രാവിന്‍ നിലാക്കായല്‍...)

Reactions: 

ശ്രാവണ്‍ ഗംഗേ (മില്ലേനിയം സ്റ്റാര്‍സ്‌ )

എഴുതിക്കൂട്ടിയവൻ NiKHiS


Musician           :             Vidyasagar (വിദ്യാസാഗര്‍ )
Lyricist(s)         :              Gireesh Puthenchery,Tahir Faraz,Recardo Barrantes (ഗിരീഷ്
                                           പുത്തഞ്ചേരി,താഹിർ ഫറാസ്, റെക്കാർഡോ ബറാന്റെസ്)
Year                 :              2000
Singer(s)           :              Hariharan,KJ Yesudas,Vijay Yesudas (ഹരിഹരന്‍,കെ ജെ യേശുദാസ്‌,
                                          വിജയ്‌ യേശുദാസ്‌)
Actors             :               Jayaram, Biju Menon, Suresh Gopi


Raga(s) Used Raagamalika (Charukesi, Bahudari) (രാഗമാലിക (ചാരുകേശി, ബഹുധാരി))________________________________________________


ശ്രാവൺ ഗംഗേ (2) സംഗീത ഗംഗേ (2)
ശ്രാവൺ ഗംഗേ സംഗീത ഗംഗേ
ശ്രാവൺ ഗംഗേ സംഗീത ഗംഗേ
താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ (2)
ഗോദാവരിയും നീയും നെഞ്ചിൽ
ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
മായേ എന്റെ പ്രണാമം
തായേ എന്റെ പ്രണാമം
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ

ബെഹ്‌തീ ഹേ അഹിംസാ കീ ഗംഗ
ലഹരായേ ജബ് അപ്‌നാതി ഗംഗ
അപ്‌നേ വദൻ കീ ഷാൻ ബഢാദീ
ദുനിയാ മേ പെഹ്‌ചാൻ ബഢാദീ (..അപ്‌നേ..)
ജിൻ വീരോം നേ മുക്ത് കരായാ
അപ്‌നേ ദേശ് ജഗത് സേ ന്യാരാ
ജിൻ സേ ദുശ്‌മൻ ഹാരാ
ഉൻ‌കോ നമഃ ഹമാരാ
സബ് മൌസം പ്യാർ ഭരേ
അപ്‌നേ ചമൻ മേ മിൽതേ ഹേ
ഫൂൽ ഗയീ രംഗോം കേ ഇസ്
ധർത്തി പർ ഖിൽത്തേ ഹേ
ശ്രാവൺ ഗംഗേ സംഗീത ഗംഗേ
(ശ്രാവൺ ... ... ...പാമഗസ)

സ ഗമപമഗ സഗമപ മഗ സനിസ
ഗമപധ നിസ ഗ സ നി പ മ ഗ മ ധ
മ ഗ മ ഗമ സഗമ സ നി സ ഗമ
ധ നി ധ ധ നി ധ ധ നി സ ഗ മ ഗ സ
നി പമ നി നി നി നി നി നിസഗ സഗമ
ഗ മ ധ പ ധ നി പ ധ നി സഗ സ
ആ‍..ആ..ആ.

പുഴ മഞ്ഞിൽ അമ്പേറ്റു പിടയുന്ന ജീവന്റെ
പടിവാതിലടയുന്ന കാലം
ഒരു തുമ്രിയായെന്റെ വരൾച്ചുണ്ടിലിറ്റുന്ന
ജല ശംഖമാകുന്ന ഗംഗ
(..പുഴ....)

അബ് ആവോ സബ് കുച് ഫൂലേ
ഹം പ്രേമാകാഷ് കോ ഝൂലേ
ഹർ മൻസ് ദൂർ അബ് പേഷ് കരേ
ഹം യുഗ്‌മേ നയേ യുഗ് രേഷ് കരേ ഹം
ബഹ്ത്തീ ഹേ (2) അഹിംസാ കി ഗംഗാ (2)
ലഹരായേ (2) ജബ് അപ്‌നാത്തീ ഗംഗാ (2)

താൻസൻ മൂളും ഭൈരവി പോലെ
മീരാ പ്രഭുവിൻ ബാംസുരി പോലെ (2)
ഗോദാവരിയും നീയും നെഞ്ചിൽ
ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
മായേ എന്റെ പ്രണാമം
തായേ എന്റെ പ്രണാമം
സബ് മൌസം പ്യാർ ഭലേ
അപ്‌നേ ചമൻ മേ മിൽതേ ഹേ
ഫൂൽ ഗയേ രംഗോം കേ ഇസ് ധർത്തി പാർ കിൽത്തേ ഹേ
(ശ്രാവൺ ...)
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ (8)

Reactions: 

പറയാന്‍ മറന്ന (ഗർഷോം )

എഴുതിക്കൂട്ടിയവൻ NiKHiS
പറയാന്‍ മറന്ന (2)
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍ (2)
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ് (2)
പൊഴിയും നിലാവ് പോല്‍ വിവശനായ്‌
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ

അലയൂ നീ ചിരന്തനനായ് (2)
സാന്ധ്യമേഘമേ
നീ വരുമപാരമീ മൂകവീഥിയില്‍ (2)
പിരിയാതെ വിടരാതടര്‍ന്ന
വിധുര സുസ്മിതം
എരിയുമേക താരകയായ് വഴി തെളിക്കയോ
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ

പഴയൊരു ധനുമാസ രാവിന്‍ മദ സുഗന്ധമോ (2)
തഴുകി ഹതാശമീ ജാലകങ്ങളില്‍ (2)
പലയുഗങ്ങള്‍ താണ്ടി വരും
ഹൃദയ താപം.
അതിലെഴാം മണല്‍ കടലില്‍ ചിറകടിക്കയോ

പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ്
പൊഴിയും നിലാവ് പോല്‍ വിവശനായ്‌
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ

Reactions: 

ആമുഖം

എഴുതിക്കൂട്ടിയവൻ NiKHiS
ഇവിടെ ഞാൻ നിങ്ങൾക്ക് നല്കുന്നത് എന്റെ പ്രിയ ഗാനങ്ങളുടെ ചെറിയ ശേഖരണമാണ്........


ഗാനങ്ങൾ എല്ലാവർക്കും ഇഷ്ടമാണല്ലോ........

നിങ്ങൾക്കും ഈ ഗാനങ്ങൾ ഉപകരിക്കും.......

Reactions: