വിധുരമീ യാത്ര (ഗദ്ദാമ )

March 18, 2011 എഴുതിക്കൂട്ടിയവൻ NiKHiS
Musician      Bennett-Veetrag    ബെന്നെറ്റ്‌-വീറ്റ്‌റാഗ്‌
Lyricist(s)    Rafeeq Ahamed    റഫിക്ക്‌ അഹമ്മദ്‌
Year           2011
­Singer(s)     Hariharan,Shreya Ghoshal      ഹരിഹരൻ,ശ്രേയ ഘോഷല്‍
Actors        Kavya Madhavan


_____________________________________


വിധുരമീ യാത്ര....നീളുമീ യാത്ര
വിധുരമീയാത്ര....നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
രാവോ...പകലോ...വെയിലോ...നിഴലോ..
ഈ മൂകയാനം തീരുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ

കാണാക്ഷതങ്ങള്‍ ...കീറും പദങ്ങള്‍
ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍
അടയുന്നു വീണ്ടും വാതായനങ്ങള്‍

മായുന്നു താരം...അകലുന്നു തീരം
നീറുന്നു വാനില്‍ സായാഹ്നമേഘം
ഏതോ നിലാവിന്‍ നീളും കരങ്ങള്‍
ഈ രാവിനെ പുല്‍കുമോ...
ഈ രാവിനെ പുല്‍കുമോ....

വിധുരമീ യാത്ര....നീളുമീ യാത്ര
വിധുരമീയാത്ര....നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്