കിളികള്‍ പറന്നതോ

October 14, 2012 എഴുതിക്കൂട്ടിയവൻ NiKHiS

ട്രിവാന്‍ഡ്രം ലോഡ്ജ്   

വര്‍ഷം         2012
സംഗീതം         എം ജയചന്ദ്രന്‍
രചന           റഫീക്ക്‌ അഹമ്മദ്‌
ഗായകൻ  രാജേഷ് കൃഷ്ണൻ


_____________________________________കിളികള്‍ പറന്നതോ പ്രണയം വിടർന്നതോ
പുഴകള്‍ നിറഞ്ഞതോ കനവാണോ...
മിഴികള്‍ തിളങ്ങിയോ....മൊഴികള്‍ കിലുങ്ങിയോ...
ചെവിയോർത്തിരുന്നതും നിനവാണോ....
മഴയില്‍ നനഞ്ഞുവോ....കുളിരില്‍ കുതിർന്നുവോ...
ഹൃദയം കവിഞ്ഞു നീ കടലായോ...
കിളികള്‍ പറന്നതോ പ്രണയം വിടർന്നതോ...
പുഴകള്‍ നിറഞ്ഞതോ കനവാണോ...

കാറ്റിലൂടെ...നിലാവിന്‍ മേട്ടിലൂടെ...
അലിഞ്ഞിടാന്‍ വരൂ...പുണരാന്‍ വരൂ...
മലര്‍വാസമേ നീ....
താരജാലം മിനുങ്ങും പാതിരാവില്‍
പനിനീരിതൾ വിതറീടുകീ
പുതുമണ്ണിലാകെ....
ഇതളില്‍ മയങ്ങിയോ....ഒരുനാള്‍ ഉണര്‍ന്നുവോ...
അരികില്‍ വിലോലമായ് ശലഭം വിരുന്നുവരുന്നുവോ....
കിളികള്‍ പറന്നതോ പ്രണയം വിടർന്നതോ
പുഴകള്‍ നിറഞ്ഞതോ കനവാണോ...

രാവിലൂടെ കിനാവിന്‍ കോണിലൂടെ
തിരഞ്ഞുവന്നുവോ..തിരിനീട്ടിയോ...
സ്മൃതിനാളമേ നീ...
ഓര്‍മ്മപോലെ തലോടും തെന്നല്‍പോലെ
നറുചന്ദനം പൊതിയാന്‍ വരൂ
നിറമാറിലാകെ...
പ്രിയമോടണിഞ്ഞതോ...അറിയാതഴിഞ്ഞതോ...
വെയിലിന്‍ ദളങ്ങളോ...സഖി നീ മറന്ന ചിലങ്കയോ...
മിഴികള്‍ തിളങ്ങിയോ....മൊഴികള്‍ കിലുങ്ങിയോ...
ചെവിയോർത്തിരുന്നതും നിനവാണോ....
മഴയില്‍ നനഞ്ഞുവോ....കുളിരില്‍ കുതിർന്നുവോ...
ഹൃദയം കവിഞ്ഞു നീ കടലായോ......

Reactions: