കായാമ്പൂവോ

June 11, 2012 എഴുതിക്കൂട്ടിയവൻ NiKHiS

 നിവേദ്യം
Musician          എം ജയചന്ദ്രന്‍
Lyricist(s) കൈതപ്രം
Year 2007
Singer(s) സുദീപ് കുമാര്‍,കെ എസ് ചിത്ര


__________________________


കായാമ്പൂവോ ശ്യാമമേഘമോ
മുരളീ മൃദുരവമോ (2)
രസഭരമൊഴുകും രാസനിലാവോ
രാധാമാനസമോ
അതിസുന്ദരമേതു സഖീ
കായാമ്പൂവോ ശ്യാമമേഘമോ
മുരളീ മൃദുരവമോ
മൃദുരവമോ..

ആദ്യാനുരാഗത്തിൻ ആതിരാരാവിൽ
മിഴിക്കൂമ്പു മാമ്പലായ് ഞാൻ നിൽക്കേ (2)
നീലക്കടമ്പിന്റെ തൂനിഴലിൽ
ഋതുപൂർണ്ണേന്ദു പോലും കാണാതെ
നെഞ്ചിൽ ചേർത്തു മെല്ലെ അന്നു തന്ന ചുംബന
മധുരമിന്നോർത്തുവോ രാധേ
(കായാമ്പൂവോ.....)

ലളിതലവംഗ ലതാ സദനത്തിൽ
പ്രിയരാധ മാറോടു ചേരുമ്പോൾ (2)
ധീരസമീരൻ തഴുകുന്നു
കുയിൽ രതിസുഖസാരേ പാടുന്നൂ
യമുനേ നിൻ വിലാസ ലാസ്യ ഭാവ ലഹരിയിലൊഴുകി
വീണലിയുമോ കണ്ണൻ

കായാമ്പൂവേ ശ്യാമമേഘമേ
മുരളീ മൃദുരവമേ
രസഭരമൊഴുകും രാസനിലാവേ
രാധാമാനസമേ
അതിസുന്ദരമെന്റെ കണ്ണൻ
എന്റെ കണ്ണൻ....

മെല്ലെ മെല്ലെ

June 06, 2012 എഴുതിക്കൂട്ടിയവൻ NiKHiS

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
Musician ജോണ്‍സണ്‍
Lyricist(s) ഓ എന്‍ വി കുറുപ്പ്
Year 1987
Singer(s) കെ ജെ യേശുദാസ്
____________________________________________

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ (2)
ആയ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ (2)
ആരാരുമറിയാത്തൊരാത്മാവിന്‍
തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
                                               (മെല്ലെ മെല്ലെ

പുളിയിലക്കരയോളം

June 04, 2012 എഴുതിക്കൂട്ടിയവൻ NiKHiS

ജാതകം
 
വര്‍ഷം 1989
സംഗീതം ആര്‍ സോമശേഖരന്‍
രചന ഓ എന്‍ വി കുറുപ്പ്
ഗായകര്‍ കെ ജെ യേശുദാസ്


_________________________________


പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ് എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി
മായാത്ത സൗവര്‍ണ്ണ സന്ധ്യയായി നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

മെല്ലേ ഉതിരും വള കിലുക്കം പിന്നേ വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം
തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍ നീ എന്‍ ഏകാന്തതയുടെ ഗീതം ആയി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മയ ലോലന്‍ ആയ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

കാർമുകിലില്‍

June 03, 2012 എഴുതിക്കൂട്ടിയവൻ NiKHiS

ബാച്ചിലർ പാർട്ടി
2012
സംഗീതം      :      രാഹുൽ രാജ്
രചന              :     റഫീക്ക് അഹമ്മദ്
ഗായകർ     :     നിഖിൽ മാത്യു ,ശ്രേയ ഗോഷാൽ

‌‌‌____________________________________

കാർമുകിലില്‍ പിടഞ്ഞുണരും
തുലാമിന്നലായീ നീ
വാതിലുകള്‍ തുറന്നണയും
നിലാനാണമായീ നീ..
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൗനമാര്‍ന്നും
വിവശലോലം കാത്തിരുന്നു
അലസമേതോ മൗനമായ്
പറയാതറിഞ്ഞു നാം....
പാതിരയോ പകലായ്
മുള്ളുകളോ മലരായ്...
പ്രിയാമുഖമാം നദിയില്‍
നീന്തിയലയും...മിഴികള്‍...

തൂമഞ്ഞും തീയാവുന്നു
നിലാവില്‍ നീ...വരില്ലെങ്കില്‍
ഓരോരോ മാത്രയും ഓരോ യുഗം
നീ പോവുകില്‍...
പാതിരയോ പകലായ്
മുള്ളുകളോ മലരായ്...
പ്രിയാമുഖമാം നദിയില്‍
നീന്തിയലയും...മിഴികള്‍...

ഈ നെഞ്ചില്‍ കിനാവാളും
ചിരാതില്‍ നീ തിളങ്ങുമ്പോള്‍
ഓരോ സുഹാസവും ഓരോ ദലം
നീ പൂവനം....
(കാർമുകിലില്‍.....)

കൊഞ്ചി കരയല്ലേ

June 02, 2012 എഴുതിക്കൂട്ടിയവൻ NiKHiS

പൂമുഖ പടിയിൽ നിന്നെയും കാത്ത്
വർഷം 1986
സംഗീതം ഇളയരാജ
രചന ബിച്ചു തിരുമല
ഗായകർ കെ. ജെ.യേശുദാസ്, എസ്.ജാനകി

_____________________________________


കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ (2)
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ.....
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ

പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാ...നും

ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം

കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ