പാട്ടില്‍ ഈ പാട്ടില്‍ (പ്രണയം)

February 18, 2012 എഴുതിക്കൂട്ടിയവൻ NiKHiS

Musician M Jayachandran എം ജയചന്ദ്രന്‍
Lyricist(s) ONV Kurup ഓ എന്‍ വി കുറുപ്പ്
Year 2011
Singer(s) Shreya Ghoshal ശ്രേയ ഘോഷല്‍
Actors Mohanlal,Jayaprada

___________________________

ആ.. ആ..

പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീര്‍പ്പൂക്കള്‍ ചൂടി രാവൊരുങ്ങിയില്ലേ..
എന്‍ നെഞ്ചിലൂറും ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ...

ആ.. ആ...

സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ എരിയും സൂര്യനാരോ..
കടലല തുടുനിറമാർന്നു നിൻ
കവിളിലും അരുണിമ പൂത്തുവോ..
പ്രണയമൊരസുലഭമധുരമാം നിർവൃതീ...

ഒഴുകും പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ...

ആയിരം പൊന്‍മയൂരം കടലില്‍ നൃത്തമാടും
ആയിരം ജ്വാലയായി കതിരോന്‍ കൂടെയാടും..
പകലൊളി ഇരവിനെ വേല്‍ക്കുമീ
പുകിലുകള്‍ പറവകള്‍ വാഴ്ത്തിടും..
പ്രണയമൊരസുലഭമധുരമാം നിർവൃതീ...

ഒഴുകും പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ..
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ..
പനിനീര്‍പ്പൂക്കള്‍ ചൂടി രാവൊരുങ്ങിയില്ലേ....

Reactions: