തേരിറങ്ങും (മഴത്തുള്ളിക്കിലുക്കം)

December 06, 2010 എഴുതിക്കൂട്ടിയവൻ NiKHiS
തേരിറങ്ങും (മഴത്തുള്ളിക്കിലുക്കം)
Musician : Suresh Peters (സുരേഷ്‌ പീറ്റേഴ്‌സ്‌ )
Lyricist(s) : S Ramesan Nair (എസ്‌ രമേശന്‍ നായര്‍ )
Year          : 2002
Singer(s)  : P Jayachandran (പി ജയചന്ദ്രന്‍ )
Raga(s) Used:   Kaanada (കാനഡ )

___________________________


തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞമിഴിയില്‍
ഒരു സ്നേഹനിദ്രയെഴുതാന്‍
ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍
തെളിയുന്നു താരനിരകള്‍
(തേരിറങ്ങും )

ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീര്‍ത്തീരം
കരയുന്ന പൈതല്‍ പോലേ
കരളിന്റെ തീരാദാഹം
കനല്‍ത്തുമ്പിപാടും പാട്ടിന്‍ കടം തീരുമോ
(തേരിറങ്ങും )

നിലയ്ക്കാതെ വീശും കാറ്റില്‍
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണില്‍ പോലും
തുളുമ്പുന്നു തിങ്കള്‍ത്താലം
നിഴലിന്റെ മെയ് മൂടുവാന്‍ നിലാവെ വരൂ..
(തേരിറങ്ങും )

Reactions: