ആത്മാവില്‍ മുട്ടിവിളിച്ചതു (ആരണ്യകം )

January 19, 2011 എഴുതിക്കൂട്ടിയവൻ NiKHiS
Musician    Raghunath Seth (രഘുനാഥ്‌ സേഠ്‌ )
Lyricist(s)    ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year    1988
Singer(s)    KJ Yesudas (കെ ജെ യേശുദാസ് )
Actors    Vineeth,Saleema

_________________________________________

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ?
കുളിര്‍പകര്‍ന്നു പോകുവതാരോ?
തെന്നലോ തേന്‍ തുമ്പിയോ ?
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ?
ഓ.....

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ
ചാന്തു തൊട്ടതു പോലെ....
(കന്നി പൂങ്കവിളില്‍...)

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
പൂവു ചാര്‍ത്തിയ പോലെ...
(കന്നി പൂങ്കവിളില്‍...)

Reactions: 

വോക്കിങ് ഇന്‍ ദ മൂണ്‍ലൈറ്റ് (സത്യം ശിവം സുന്ദരം )

എഴുതിക്കൂട്ടിയവൻ NiKHiS
Musician    Vidyasagar (വിദ്യാസാഗര്‍ )
Lyricist(s)    Kaithapram (കൈതപ്രം )
Year    2000
Singer(s)    Hariharan (ഹരിഹരന്‍ )
Actors    Kunchacko Boban,Aswathy Menon,Cochin Haneefa,Harishree Ashokan,Jagadeesh

_______________________________________________


ഗ ഗ ഗ പ രി സ നി ധ ധ സ സ രി
ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി
സ നി ധ സ സ രി
വാക്കിംഗ് ഇന്‍ ദി മൂണ്‍ലൈറ്റ്
അയ്യാം തിങ്കിംഗ് ഓഫ് യൂ
ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ്സ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളമാന്‍ കണ്ണിലൂടേ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളനീര്‍ക്കനവിലൂടേ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഹേ സലോമ ഓ സലോമ
ഓ സലോമ ഓ സലോമ

ദൂരത്തു കണ്ടാല്‍ അറിയാത്ത ഭാവം
അരികത്തു വന്നാല്‍ ആതിരാപാല്‍ക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാന്‍ കൗതുകം
ഉലയുന്ന പുമെയ്യ് മദനന്‍റെ വില്ല്
മലരമ്പു പോലേ നിറമുള്ള നാണം
വിടരുന്ന പനിനീര്‍പ്പരുവം മനസ്സിനുള്ളില്‍

ഹേ സലോമ സലോമ സലോമ
ഹേ ഹേ സലോമ സലോമ സലോമ

പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍
ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍
നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ
ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം
മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം
അനുരാഗമുല്ലപ്പന്തല്‍ക്കനവല്ലേ

ഹേ സലോമ സലോമ സലോമ
ഹേ ഹേ സലോമ സലോമ സലോമ

Reactions: