ആരോ വിരല്‍ നീട്ടി [M] (പ്രണയ വർണ്ണങ്ങൾ )

December 06, 2010 എഴുതിക്കൂട്ടിയവൻ NiKHiS
ആരോ വിരല്‍ നീട്ടി [M] (പ്രണയ വർണ്ണങ്ങൾ )
Musician : Vidyasagar (വിദ്യാസാഗര്‍ )
Lyricist(s) : Gireesh Puthenchery (ഗിരീഷ്‌ പുത്തഞ്ചേരി )
Year      : 1998
Singer(s) : KJ Yesudas (കെ ജെ യേശുദാസ് )
Raga(s) Used : Hamsanaadam, Vrindavana Saranga (ഹംസനാദം,
             വൃന്ദാവന സാരംഗ )
Actors     : Manju Warrier,Divya Unni,Suresh Gopi


______________________________________________

 ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
തളരും തനുവോടെ... ഇടറും മനമോടെ...
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ....
ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...
വര്‍ണ്ണരാജിനീട്ടും വസന്തം വര്‍ഷശോകമായി...
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....
ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ......

(ആരോ വിരല്‍ നീട്ടി)

പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍...
കാറ്റുമിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ...
നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ....

(ആരോ വിരല്‍ നീട്ടി)

Reactions: