സുഗന്ധ നീരല

September 03, 2012 എഴുതിക്കൂട്ടിയവൻ NiKHiS

ഫ്രൈഡേ
വര്‍ഷം    2012
സംഗീതം റോബി അബ്രഹാം
രചന ബി ആര്‍ പ്രസാദ്‌
ഗായകര്‍ നജിം അര്‍ഷാദ്‌ ,ഗായത്രി

സുഗന്ധ നീരലയാഴിത്തിരയില്‍
പ്രണയവാർനുര പോലെ അലയാം
നീലിമയിയലും കണിമിഴിയിണയില്‍
അഴകേ ഞാനലിയാം...
തീരങ്ങളില്‍ നുരിമണിയായ്....

നെന്മണിക്കതിരുകള്‍ ചുണ്ടില്‍ കരുതിയ
മാടപ്പിറാവുകളേ....
നിങ്ങള്‍തന്‍ ഇണയുടെ ചുംബന മധുവിനു
മോഹിച്ചു പാറുകയോ....
തൊട്ടടുത്തു വരുമ്പോഴെന്‍
മാറിലെ പൊന്‍ കനവുകള്‍
പൂവാക പോലവേ കൈ നീട്ടിയോ...
നീ പൂനുള്ളും കുറുമ്പുകള്‍ ശീലിച്ചുവോ....
അഴകേ ഞാനലിയാം...
തീരങ്ങളില്‍ നുരിമണിയായ്....
                                         (സുഗന്ധ നീരല
ലലാ......ലലാ........ലലാ.........

Reactions: