കണ്ണിനിമ നീളെ (അൻവർ)

November 02, 2010 എഴുതിക്കൂട്ടിയവൻ NiKHiS

Musician   :      Gopi Sundar (ഗോപി സുന്ദര്‍ )
Lyricist(s)   :      Rafeeq Ahmed (റഫിക്ക്‌ അഹമ്മദ്‌ )
Year           :      2010
Singer(s)   :      Naresh ayyar , Shreya Goshal (നരേഷ് അയ്യർ , ഷ്രെയ ഗൊഷൽ)
Actors        :      Prithvi Raj , Mamtha


_______________________________


കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയല വിതറുകയോ (2)
ഈ നനവുമായ് കൂടെ ഓ...
പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ....

അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരു ശ്രുതിയതില്‍ നിറയുകയോ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ

അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ തീരാതെ....

Reactions: