പുലരുമോ (ഋതു)

November 02, 2010 എഴുതിക്കൂട്ടിയവൻ NiKHiS
Musician   :     Rahul Raj (രാഹുല്‍ രാജ്‌ )
Lyricist(s)   :     Rafeeq Ahmed (റഫിക്ക്‌ അഹമ്മദ്‌ )
Year          : 2009
Singer(s)    : Suchith Suresan,Gayathri (സുചിത് സുരേശന്‍,ഗായത്രി)
Actors  :    Nishan K. P. Nanaiah, Rima Kallingal

___________________________________

പുലരുമോ രാവുഴിയുമോ ഹരിത ലതാവനിയിൽ
ഒരു കനലെരിയുന്നതോ ഹിമകണം അലിയുന്നതീ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു
ചഷകം കവിഞ്ഞ രാത്രിയും
ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു
കഴിയാതിരിപ്പൂ ഞാൻ
ഓരിതൾ പൂ ചൂടുമീ ഇന്നെന്റെ ഓരം ചേർന്നേ പോ
വെണ്ണിലാവകലുന്നുവോ രാവലിഞ്ഞീടുമോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു
ഹൃദയം നിറഞ്ഞ രാത്രി
പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു
തിരികെ മടങ്ങുമോ
മേഘമായ് ഈ ചില്ലയിൽ എന്നെന്നും നീ നിൽക്കുമോ
ഓർമ്മ തൻ തീരങ്ങളിൽ തോർന്നിടാ മഴയായ്

Reactions: