മറന്നിട്ടുമെന്തിനോ (രണ്ടാം ഭാവം )

November 02, 2010 എഴുതിക്കൂട്ടിയവൻ NiKHiS
Musician  :         Vidyasagar (വിദ്യാസാഗര്‍ )
Lyricist(s)  :         Gireesh Puthenchery (ഗിരീഷ്‌ പുത്തഞ്ചേരി )
Year          :          2001
Singer(s)  :          P Jayachandran,Sujatha (പി ജയചന്ദ്രന്‍ ,സുജാത )
Actors  :          Suresh Gopi, Poornima Mohan, Lena


________________________________


മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം.. 
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം...
                                                                (മറന്നിട്ടുമെന്തിനോ

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന (2)
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..
                                                                (മറന്നിട്ടുമെന്തിനോ


അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ..
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു..
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ (2)
എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
                                                                (മറന്നിട്ടുമെന്തിനോ

Reactions: