രാവിന്‍ നിലാക്കായല്‍ (മഴവില്ല് )

October 31, 2010 എഴുതിക്കൂട്ടിയവൻ NiKHiS
Musician : Mohan Sithara (മോഹന്‍ സിതാര )
Lyricist(s) : Kaithapram (കൈതപ്രം )
Year : 1999
Singer(s) : KS Chithra (കെ എസ്‌ ചിത്ര )

Raga(s) Used Sree Ragam (ശ്രീരാഗം )
______________________________________

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ.....
സ്നേഹ വീണാനാദം.....
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ
(രാവിന്‍ നിലാക്കായല്‍...)

ഓലത്തുമ്പില്‍ ഓലഞ്ഞാലി
തേങ്ങീ വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ
(രാവിന്‍ നിലാക്കായല്‍..)

പീലിക്കാവില്‍ വര്‍ണം പെയ്തു
എങ്ങും പൂമഴയായി
നിന്നെത്തേടി നീലാകാശം
നിന്നീ പൊന്‍ താരം
ഇനി വരുമോ ഇനി വരുമോ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ (രാവിന്‍ നിലാക്കായല്‍...)

Reactions: