പറയാന്‍ മറന്ന (ഗർഷോം )

October 31, 2010 എഴുതിക്കൂട്ടിയവൻ NiKHiS
പറയാന്‍ മറന്ന (2)
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍ (2)
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ് (2)
പൊഴിയും നിലാവ് പോല്‍ വിവശനായ്‌
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ

അലയൂ നീ ചിരന്തനനായ് (2)
സാന്ധ്യമേഘമേ
നീ വരുമപാരമീ മൂകവീഥിയില്‍ (2)
പിരിയാതെ വിടരാതടര്‍ന്ന
വിധുര സുസ്മിതം
എരിയുമേക താരകയായ് വഴി തെളിക്കയോ
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ

പഴയൊരു ധനുമാസ രാവിന്‍ മദ സുഗന്ധമോ (2)
തഴുകി ഹതാശമീ ജാലകങ്ങളില്‍ (2)
പലയുഗങ്ങള്‍ താണ്ടി വരും
ഹൃദയ താപം.
അതിലെഴാം മണല്‍ കടലില്‍ ചിറകടിക്കയോ

പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ്
പൊഴിയും നിലാവ് പോല്‍ വിവശനായ്‌
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ