ചെമ്പക പുഷ്പ (യവനിക )

October 31, 2010 എഴുതിക്കൂട്ടിയവൻ NiKHiS

Musician   :      MB Sreenivasan (എം ബി ശ്രീനിവാസന്‍ )
Lyricist(s)   :     ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year           :      1982
Singer(s)   :      KJ Yesudas (കെ ജെ യേശുദാസ് )
Actors   :      Nedumudi Venu


______________________________________________________


ചെമ്പക പുഷ്പ സുവാസിത യാമം.ചന്ദ്രികയുണരും യാമം (2)

ചലിതചാമര ഭംഗി വിടര്‍ത്തി ലളിതകുഞ്ജകുടീരം... ലളിതകുഞ്ജകുടീരം
ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം

പ്രിയതരമാമൊരു സ്വപ്നമുറങ്ങി ഇനിയുണരാതെയുറങ്ങി 
ഇവിടെ ഇവിടെ വെറുതെയിരുന്നെന്‍ ഓര്‍മ്മകളിന്നും പാടുന്നു 
ഓരോ കഥകള്‍ പറയുന്നു 
ചെമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം

മൃദുപദനൂപുര നാദമുറങ്ങി വിധുകിരണങ്ങള്‍ മയങ്ങി 
ഇതിലെ ഇതിലെ ഒരു നാള്‍ നീ വിടയോതിയ കഥ ഞാനോര്‍ക്കുന്നു 
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു 
ചെമ്പക പുഷ്പ സുവാസിത യാമം... .ചന്ദ്രികയുണരും... യാമം

Reactions: