തേനും വയമ്പും (തേനും വയമ്പും )

October 31, 2010 എഴുതിക്കൂട്ടിയവൻ NiKHiS

Musician Raveendran (രവീന്ദ്രന്‍ )
Lyricist(s) Bichu Thirumala (ബിച്ചു തിരുമല )
Year 1981
Singer(s) S Janaki (എസ് ജാനകി )
Raga(s) Used Sivaranjani (ശിവരഞ്ജിനി )
Actors Sumalatha


___________________________________________

തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2)
രാഗം ശ്രീരാഗം പാടൂ നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)

മാനത്തെ ശിങ്കാര തോപ്പില്‍
ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം (മാനത്തെ..)
കാലത്തും വൈകീട്ടും പൂമ്പാള തേനുണ്ണാന്‍
ആവാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)

നീലക്കൊടുവേലി പൂത്തൂ
ദൂരെ നീലഗിരി കുന്നിന്‍ മേലേ 
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി
കൊച്ചു വണ്ണാത്തി പുള്ളുകള്‍ പാടി
താളം പിടിക്കുന്ന വാലാട്ടി പക്ഷിക്കു
താലികെട്ടിന്നല്ലെ നീയും കൂടുന്നോ ? (തേനും..)

തേനും ആഹാഹഹാ..ഉം..ഉം..ആഹാഹാ..

Reactions: