മഴയേ.. തൂമഴയേ

May 11, 2014 എഴുതിക്കൂട്ടിയവൻ NiKHiS

ചിത്രംപട്ടം പോലെ (2013)
ചലച്ചിത്ര സംവിധാനംഅളഗപ്പന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഹരിചരൻ, മൃദുല വാര്യർ
മഴയേ.. തൂമഴയേ
വാനം തൂവുന്ന പൂങ്കുളിരേ ..
കണ്ടുവോ എൻറെ കാതലിയേ
നിറയെ.. കണ്‍ നിറയെ
പെയ്തിറങ്ങുന്നൊരോർമ്മയിലെ (2)
പീലി നീർത്തിയ മഴയേ
നീയറിഞ്ഞോ… നീയറിഞ്ഞോ
നീയെൻറെതാണെന്ന് നീയറിഞ്ഞോ (2)
മഴക്കാലം.. എനിക്കായി
മയിൽ ചേലുള്ള പെണ്ണേ നിന്നെത്തന്നെ
മിഴി നോക്കി മനമാകെ
കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ
പറയാനും വയ്യ.. പിരിയാനും വയ്യ
പല നാളും, ഉറങ്ങാൻ കഴിഞ്ഞീല
മഴയേ.. തൂമഴയേ
വാനം തൂവുന്ന പൂങ്കുളിരേ ..
കണ്ടുവോ എൻറെ കാതലിയേ
നീ വിരിഞ്ഞോ.. നീ വിരിഞ്ഞോ
ഞാനോർക്കാതെന്നുള്ളിൽ നീ വിരിഞ്ഞോ
മലർമാസം അറിയാതെ
മലരായിരം എന്നിൽ പൂത്തിരുന്നേ
മലർ തോറും കണിയായി
ഞാൻ കണ്ടതു നിന്നെ ആയിരുന്നേ
കഥയാണോ അല്ല.. കനവാണോ അല്ല
ഒരു നാളും മറക്കാൻ കഴിഞ്ഞീലാ
മഴയേ.. തൂമഴയേ
നിൻറെ മുത്തിളം തുള്ളികളിൽ
കണ്ടു ഞാനെൻറെ കാതലനെ
കാത്തിരുന്നതാണിന്നു വരെ