നിലാവേ നിലാവേ (ചട്ടക്കാരി)

August 07, 2012 എഴുതിക്കൂട്ടിയവൻ NiKHiS


ചട്ടക്കാരി

വര്‍ഷം 2012
സംഗീതം എം ജയചന്ദ്രന്‍
രചന രാജീവ്‌ ആലുങ്കല്‍
ഗായകര്‍ സുദീപ് കുമാര്‍ ,ശ്രേയ ഘോഷല്‍



നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍....
ഈ പവിഴ മല്ലിക തന്‍...
നിറമിഴികള്‍ തഴുകൂ...
വെണ്ണിലാവേ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......

മാമരങ്ങള്‍ പീലിനീര്‍ത്തി കാറ്റിലാടുമ്പോള്‍
മാരിമേഘം യാത്രചൊല്ലാതെങ്ങുപോകുന്നു
താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍
പാതിരാവിന്‍ തൂവലറിയാതൂര്‍ന്നുവീഴുന്നു
മെഴുകുനാളമെരിഞ്ഞപോൽ ഹൃദയരാഗമൊഴിഞ്ഞുപോയ്
തളിരിതളെഴും വിരലിനാൽ തനു തഴുകിയണയൂ....
വെണ്ണിലാവേ ...നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ......

പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയില്‍
പാതിപെയ്യും നേരമെന്തേ തോർന്നുപോകുന്നു
താനെയാണെന്നോർത്തു തെല്ലും അല്ലലേറുമ്പോൾ
അല്ലിയാമ്പല്‍ കുഞ്ഞുപൂവിന്‍ നെഞ്ചു നോവുന്നു
വിരഹവേനല്‍ത്തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍
പുതുനിനവുമായ് പുണരുവാന്‍
ഇനി അരികിലണയൂ.....
നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവാൽ നീ തലോടില്ലേ..
പ്രണയരാമഴയില്‍...
ഈ പവിഴ മല്ലിക തന്‍..
നിറമിഴികള്‍ തഴുകൂ......
ആ.....