മുത്തുച്ചിപ്പി

August 01, 2012 എഴുതിക്കൂട്ടിയവൻ NiKHiS

തട്ടത്തിന്‍ മറയത്ത്


വര്‍ഷം 2012
സംഗീതം   ഷാന്‍ റഹ്മാന്‍
രചന അനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ സചിൻ വാരിയർ ,ര‌മ്യാ നമ്പീശൻ


 __________________________________എന്നോമലേ എന്‍ ശ്വാസമേ എന്‍ ജീവനേ ആയിഷാ (2)

മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാനുള്ളിന്നുള്ളില്‍ നിന്നൊരു ശ്രീരാഗം
(മുത്തുച്ചിപ്പി )
മൂടന്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറിപ്പാറിയെന്നും നിന്റെ കനവുകളില്‍
വരവായി നീ ആയിഷാ (2)
(മുത്തുച്ചിപ്പി )

ഒരു കാറ്റിന്‍ പൂങ്കവിള്‍ തഴുകും
പ്രിയമാം സന്ദേശവുമണയും
ഒരു ചിപ്പില്‍ നിന്റെ മാനസം നിറയേ
പൂവിടുമാശകള്‍ കാണുവാന്‍ മോഹമായി
(ഒരു കാറ്റില്‍ )
പൂവിന്റെ മാറിലെ മധുവാര്‍ന്നൊരു നറുതേന്‍തുള്ളി പോല്‍
ആര്‍ദ്രമാം നെഞ്ചിലെ പ്രിയമാര്‍ന്നൊരാ മുഖമെന്നെന്നും
നീ അറിയൂ ആയിഷാ
(മുത്തുച്ചിപ്പി )

Reactions: