കണ്ണാടിക്കള്ളങ്ങള്‍

August 16, 2012 എഴുതിക്കൂട്ടിയവൻ NiKHiS

നമുക്ക് പാര്‍ക്കാന്‍
  

വര്‍ഷം 2012

സംഗീതം     രതീഷ് വേഗ

രചന         അനൂപ് മേനോൻ

ഗായകര്‍  വിജയ്‌ യേശുദാസ്‌______________________________________
കണ്ണാടിക്കള്ളങ്ങള്‍ ചൊല്ലും രാത്രിയില്‍
കസവിടും നാണമോ
കനവുകള്‍ തേടും എന്‍ വിരല്‍ത്തുമ്പില്‍
നനയുന്നു നീയും നിലാമഴയായ്
കൊഞ്ചല്‍ കാക്കും ചുണ്ടിന്‍ ചിങ്കാരപ്പെയ്ത്തില്‍
രാവു മാഞ്ഞുവോ
                                                (കണ്ണാടിക്കള്ളങ്ങള്‍

കർണ്ണികാരങ്ങളില്‍ സ്വർണ്ണതാരങ്ങളില്‍
കണ്ടു ഞാന്‍ നിന്നെയെന്‍ സ്വന്തമേ
തെന്നലേ നിന്നെയീ ഈറനാം സന്ധ്യയില്‍
മഴവില്ലിന്‍ ഊഞ്ഞാലില്‍ കാത്തു ഞാന്‍
പൂമുഖവാതില്‍ പാതി ചാരി നീ
കാത്തിരിക്കും നേരമോ  കണ്ണില്‍ കിന്നാരം

വെണ്ണിലാ മിന്നലില്‍ മാമഴത്തുള്ളിയില്‍
തേടി ഞാന്‍ നിന്നെയെൻ താരമേ
കണ്മണീ സ്നേഹമാം വാർമുകില്‍പ്പന്തലില്‍
രതിലോല മഞ്ചത്തില്‍ ചേര്‍ത്തു ഞാന്‍
കുങ്കുമം ചോരും പൊന്‍തിടമ്പില്‍ നീ
ഓര്‍ത്തിരിക്കാന്‍ മാത്രമായ് ചുംബനത്തെല്ല്
                                                   (കണ്ണാടിക്കള്ളങ്ങള്‍


Reactions: