നിന്നോടെനിക്കുള്ള പ്രണയം (Doctor Love)

October 16, 2011 എഴുതിക്കൂട്ടിയവൻ NiKHiS
Musician    Vinu Thomas    വിനു തോമസ്‌
Lyricist(s)    Sarath Vayalar    ശരത്‌ വയലാര്‍
Year    2011
Singer(s)    Riya Raju


______________________________________________

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ
ഞാൻ കാത്തിരുന്ന ദിനം (2)
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ
പ്രണയിക്കുമീ സുദിനം
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം...പ്രണയം

അരികിൽ വീണ്ടും വിടരാൻ നമ്മൾ
ശലഭങ്ങളാകുന്ന സുദിനം (2)
പറയാനേറേ പറയാതെ മൗനം
അരികെ അണയും നിമിഷങ്ങൾ
കള്ളനും കള്ളിയും കടമിഴിയാലോരോ
കഥ പറയും സുദിനം
കളമെഴുതും സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം...പ്രണയം

അഴകുള്ള കൗമാരം കനവിന്റെ താലത്തിൽ
നിറമേഴുമാടുന്ന സുദിനം (2)
കരളിൽ നീളേ നുര പോലെ മോഹം
വിടരും പടരും കുളിരോടേ
വിങ്ങുമീ സന്ധ്യയിൽ പിരിയുവാനാകാതെ
വിരഹിതമായ് മൗനം
വിട പറയുന്ന ദിനം
(നിന്നോടെനിക്കുള്ള .....)

Reactions: