പ്രേമിക്കുമ്പോൾ (Salt N Pepper)

October 16, 2011 എഴുതിക്കൂട്ടിയവൻ NiKHiS

Musician    Bijibal    ബിജിബാല്‍
Lyricist(s)    Rafeeq Ahamed    റഫീക്ക്‌ അഹമ്മദ്‌
Year    2011
Singer(s)    P Jayachandran,Neha Nair


__________________________________________________


പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ

പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും
എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ
ഒരു മലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
മരുവും തീർക്കും പ്രേമം
(പ്രേമിക്കുമ്പോൾ നീയും ഞാനും...)

ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ
ശലഭമായ് ഞാൻ തിരിയിൽ വീഴാൻ
ഇടയുവതെന്തിനോ
നിഴലുകൾ ചായും സന്ധ്യയിലാണോ
പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ
(പ്രേമിക്കുമ്പോൾ നീയും ഞാനും...)

Reactions: