പകലൊന്നു (നീലത്താമര )

October 16, 2011 എഴുതിക്കൂട്ടിയവൻ NiKHiS
Musician    Vidyasagar    വിദ്യാസാഗര്‍
Lyricist(s)    Sarath Vayalar    ശരത്‌ വയലാര്‍
Singer(s)    Balram,Vijay Prakash    ബല്‍റാം,വിജയ് പ്രകാശ്


________________________________








പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ
പുകമഞ്ഞു മേയും ഓര്‍മയുമായ് തേടി ആരെ നീ
വിളറും നീലിമ പോല്‍ ഇനിയോ നീ തനിയെ
ഇരുളിന്‍ പൊയ്കയിലെ നൊമ്പരമായ് മാറുന്നോ

പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ
പുകമഞ്ഞു മേയും ഓര്‍മയുമായ് തേടി ആരെ നീ

ഇളവെയില്‍ ഉമ്മ തരും
പുലരികള്‍ ഇന്നകളെ
പരിഭവമോടെ വരും
രജനികള്‍ എന്നരികെ

ഒറ്റയ്കാകുമ്പോള്‍ മുറ്റത്തെതുമ്പോള്‍ നെഞ്ചം പിടഞ്ഞു
വരണ്ട ചുണ്ടിലെതോ മുറിഞ്ഞ ഗാനമെന്നോ
വരുന്നതോര്‍ത്ത്‌ കൊണ്ടേ തിരിഞ്ഞു നോക്കിയെന്നോ
മുള്ളോന്നു കൊണ്ട് പോറി നിന്‍റെ ഉള്ളം നോവില്‍ നീറുന്നോ

പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ
സുഖമൊരു തീക്കനലായ്
എരിയുകയാണ് യിരില്‍
സ്വരമൊരു വേദനയായ്
കുതിരുകയാണ് ഇതളില്‍

എന്നിട്ടും നീയോ ലാളിക്കുന്നെന്നോ വിണ്ണിന്‍ മിഴിയെ
പിരിഞ്ഞു പോയ നാളില്‍
കരിഞ്ഞു നിന്‍റെ മോഹം
കരഞ്ഞു തീരുവാനോ
വിരിഞ്ഞ നിന്‍റെ ജന്മം
സ്വപ്നങ്ങളന്നും ഇന്നും ഒന്നുപോലെ താനേ പൊള്ളുന്നോ

പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരെ
പുകമഞ്ഞു മേയും ഓര്‍മയുമായ് തേടിയാരെ നീ.....