ഒരു ദലം മാത്രം

May 24, 2012 എഴുതിക്കൂട്ടിയവൻ NiKHiS
              ജാലകം
Musician MG Radhakrishnan (എം ജി രാധാകൃഷ്ണന്‍ )
Lyricist(s) ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year 1987
Singer(s) KJ Yesudas (കെ ജെ യേശുദാസ് )
Raga(s) Used Amrithavarshini (അമൃതവര്‍ഷിണി )
Actors Ashokan,Parvathy

______________________________________


ഒരു ദലം... ഒരു ദലം മാത്രം...
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ 
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു...

കൂടുകള്‍ക്കുള്ളില്‍ 
കുറുകിയിരിക്കുന്നു മോഹങ്ങള്‍..
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു

ഓരോ ദലവും വിടരും മാത്രകള്‍ 
ഓരോ വരയായി... വര്‍ണ്ണമായി...
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍ 
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു.....
അ ആ അ ആ അ ....ആ 

Reactions: