പീലിക്കണ്ണെഴുതി

May 30, 2012 എഴുതിക്കൂട്ടിയവൻ NiKHiS

സ്നേഹസാഗരം
Musician Johnson ജോണ്‍സണ്‍
Lyricist(s) Kaithapram കൈതപ്രം
Year 1992
Singer(s) G Venugopal,KS Chithra,Chorus ജി വേണുഗോപാല്‍ ‍, ചിത്ര, കോറസ്
Actors Manoj K Jayan,Sunitha


__________________________________________പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ
ചുംബനമലരുമായ് കനവില്‍ വന്നവളേ
നിന്മൊഴിയോ കുളിരഴകോ
സ്നേഹവസന്തമാര്‍ന്ന നിന്‍ പൂമനമോ
എന്നിലിന്നൊരാര്‍ദ്രഗാനമായ്

തന്തന തന്തന തന്തനനാ....

അരികെവരൂ ഞാന്‍ കാത്തുകാത്തു നില്‍ക്കയല്ലയോ
പൊന്‍വനികള്‍ വിരിയാറായ്
പ്രാണനിലൂര്‍ന്നൊഴുകും ചന്ദ്രികയില്‍
കോമളവനമുരളീ മന്ത്രവുമായ്
കാണാപ്പൂങ്കുയില്‍ പാടുകയായ് മേലെ പൊന്മയിലാടുകയായ്
ഇതു നാമുണരും യാമം

തന്തന തന്തന തന്തനനാ.....

പാടാം ഞാന്‍ നീയേറ്റുപാടി നൃത്തമാടുമോ
മോഹലയം നുരയാറായ്
മാനസമണിവീണാ തന്ത്രികളില്‍
ദേവതരംഗിണികള്‍ ചിന്തുകയായ്
ഏതോ സ്വര്‍ഗ്ഗമൊരുങ്ങുകയായ്
എങ്ങോ മൗനം മായുകയായ്
ഇതുനാമലിയും യാമം

Reactions: