നീ എന്‍ സര്‍ഗ്ഗ

May 29, 2012 എഴുതിക്കൂട്ടിയവൻ NiKHiS

കാതോടു കാതോരം
Musician Ouseppachan (ഔസേപ്പച്ചന്‍ )
Lyricist(s) ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year 1985
Singer(s) KJ Yesudas,Lathika (കെ ജെ യേശുദാസ്‌,ലതിക )
Raga(s) Used Mohanam (മോഹനം )

____________________________________________


നീയെന്‍ സര്‍ഗ സൌന്ദര്യമേ ..
നീയെന്‍ സത്യ സംഗീതമേ ..
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം ..
ഓരോ ഈണങ്ങളില്‍ പാടുവാന്‍ ..
നീ തീര്‍ത്ത മണ്‍വീണ ഞാന്‍ ..(നീയെന്‍ ...)

പൂമാനവും..താഴെയീഭൂമിയും ..
സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം .. (2)
ഗോപുരം നീളെ.. ആയിരം ദീപം ..
ഉരുകി ഉരുകി മെഴുകു തിരികള്‍ ചാര്‍ത്തും ..
മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും ..
മെല്ലെ ഞാനും കൂടെ പാടുന്നു (നീയെന്‍ ‍..)

താലങ്ങളില്‍ ദേവ പാദങ്ങളില്‍ ..
ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ .. (2)
പൂവുകള്‍ ആകാം ആയിരം ജന്മം ..
നെറുകില്‍ ഇനിയ തുകിലകണിക ചാര്‍ത്തി ..
തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി ..
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ ... (നീയെന്‍...)