മാനഴകോ

May 21, 2012 എഴുതിക്കൂട്ടിയവൻ NiKHiS


                  വെള്ളിനക്ഷത്രം

Musician M Jayachandran (എം ജയചന്ദ്രന്‍ )
Lyricist(s) S Ramesan Nair (എസ്‌ രമേശന്‍ നായര്‍ )
Year 2004
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

_____________________________________________

മാനഴകോ മയിലഴകോ മാമഴവില്ലിന്‍ ഏഴഴകോ
തേനഴകോ മൊഴിയഴകോ താമരത്താരിതള്‍മിഴിയഴകോ
ധീം ധീം ത ധിരനന ധിര്‍ധിര്‍ തീല്ലാന
സാരംഗി നീയെന്‍നെഞ്ചില്‍ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗ തില്ലാന
                                                  (മാനഴകോ

കണ്ണോടു കണ്ണില്‍ കിളി പറന്നു
കാതോടു കാതില്‍ കഥ പറഞ്ഞു
കുങ്കുമച്ചിമിഴില്‍ വിരല്‍ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകള്‍ വിരുന്നു വന്നു
മണിമുത്തഴകേ മദിയൊത്തഴകേ
നിറപത്തരമാറ്റിന്‍ പെണ്ണഴകേ
പൂവഴകേ പൊന്നഴകേ നിയെന്‍റെയായിരുന്നു
                                                  (മാനഴകോ

കല്യാണപ്രായം കണ്ടുനിന്നു
കാറ്റൊരു പൂമണം കൊണ്ടു വന്നു
കണ്മണി നിന്നെ ഒന്നു തൊടുമ്പോള്‍
കൈവള എന്തിനു കളി പറഞ്ഞു
കണിമുത്തഴകേ ചിരിയൊത്തഴകേ
ചെറുതത്തകള്‍ കൊഞ്ചും ചൊല്ലഴകേ
പാലഴകേ പനിനീരഴകേ നിയെന്‍റെയായിരുന്നു
                                                  (മാനഴകോ

Reactions: