ആരോ വിരല്‍ നീട്ടി (പ്രണയ വർണ്ണങ്ങൾ)

May 16, 2012 എഴുതിക്കൂട്ടിയവൻ NiKHiS


വര്‍ഷം                   1998
സംഗീതം                വിദ്യാസാഗര്‍
രചന                ഗിരീഷ്‌ പുത്തഞ്ചേരി
ഗായകര്‍                 കെ ജെ യേശുദാസ്
അഭിനേതാക്കള്‍ മഞ്ജു വാരിയർ ,ദിവ്യഉണ്ണി ,
                                സുരേഷ് ഗോപി


________________________________________
ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
തളരും തനുവോടെ... ഇടറും മനമോടെ...
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ....
ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...
വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി...
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം പൂവല്‍ കിളിയായ് നീ......
(ആരോ വിരല്‍ നീട്ടി)

പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍...
കാറ്റിൽ മിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ...
നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ....
(ആരോ വിരല്‍ നീട്ടി)

Reactions: