ശിശിരകാല (ദേവരാഗം )

March 25, 2012 എഴുതിക്കൂട്ടിയവൻ NiKHiS

Musician MM Keeravani (എം എം കീരവാണി )
Lyricist(s) MD Rajendran (എം ഡി രാജേന്ദ്രന്‍ )
Year     1996
Singer(s) P Jayachandran,KS Chithra (പി ജയചന്ദ്രന്‍ ,കെ എസ്‌
                 ചിത്ര )
Raga(s) Used Hindolam (ഹിന്ദോളം )
Actors Arvind Swamy,Sreedevi

__________________________________

ശിശിരകാലമേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ...
കുളിരില്‍ മുങ്ങുമാത്മദാഹമൃദുവികാരമോ
അതോ ദേവരാഗമോ...
ഇന്ദ്രിയങ്ങളില്‍ ശൈത്യനീലിമ...
സ്പന്ദനങ്ങളില്‍ രാസചാരുത...
മൂടല്‍മഞ്ഞല നീര്‍ത്തി ശയ്യകള്‍...
ദേവതാരുവില്‍ വിരിഞ്ഞു മോഹനങ്ങള്‍

                                     (ശിശിരകാല)

ആ‍ദ്യരോമഹര്‍ഷവും അംഗുലീയപുഷ്പവും
അനുഭൂതി പകരുന്ന മധുരം...
ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും
കതിരിടും ഹൃദയങ്ങളില്‍...
മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

                                     (ശിശിരകാല)

ലോലലോലപാണിയാം കാലകനകതൂലിക
എഴുതുന്നൊരീ പ്രേമകാവ്യം...
ഈ നിശാലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളില്‍...
ലയനരാഗവാഹിനി തരളതാളഗാമിനി
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

                                     (ശിശിരകാല)

Reactions: