മാന്‍മിഴിപ്പൂവ് (മഹാസമുദ്രം )

March 20, 2012 എഴുതിക്കൂട്ടിയവൻ NiKHiS
                      Click Here

Musician M Jayachandran (എം ജയചന്ദ്രന്‍ )
Lyricist(s) Kaithapram (കൈതപ്രം )
Year 2006
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

______________________________________

ഓ ഓ ഓ .....................................
മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല് എന്‍റെ പെണ്ണ് ഹോയ് എന്‍റെ പെണ്ണ്
തീരത്തു തുള്ളും മാമഴത്തുള്ളി എന്‍റെ പെണ്ണ് ആവള്‍ എന്‍റെ പെണ്ണ്
മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്
മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല് എന്‍റെ പെണ്ണ് അവള്‍ എന്‍റെ പെണ്ണ്

കുരുത്തോലക്കളി വീട്ടില്‍ ആദ്യം കാണുമ്പോള്‍ അവള്‍ കുരുന്നോല കിളുന്നോല പൂംകുരുന്ന്
തുറയോര കടലോരത്ത് അന്തിക്കടവത്ത് അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി
അരയത്തി പെണ്ണായ് നീ എന്‍ അരികത്ത് വന്നാലോ അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും
മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല് എന്‍റെ പെണ്ണ് ഓ ഓ എന്‍റെ പെണ്ണ്

ഹൊയ് - ഹൊയ് - ഹൊയ് - ഹൊയ് -
മണിദീപത്തിരി താഴ്ത്തി വളകിലുക്കി അവള്‍ നാണിച്ചു നാണിച്ചു പോയ് ഒളിച്ചു
ഒരു നാളും പിരിയില്ലെന്നോതും നേരത്ത് അവള്‍ ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു
പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല
മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല് എന്‍റെ പെണ്ണ് ഹോയ് എന്‍റെ പെണ്ണ്
മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്
തീരത്തു തുള്ളും മാമഴത്തുള്ളി എന്‍റെ പെണ്ണ് ആവള്‍ എന്‍റെ പെണ്ണ്
എന്‍റെ പെണ്ണ് അവള്‍ എന്‍റെ പെണ്ണ് എന്‍റെ പെണ്ണ് അവള്‍ എന്‍റെ പെണ്ണ്

                                                          Click This

Reactions: