ആരേയും ഭാവഗായകനാക്കും (നഖക്ഷതങ്ങള്‍ )

March 19, 2012 എഴുതിക്കൂട്ടിയവൻ NiKHiS
       hai                                                    Get This

Musician Bombay Ravi (ബോംബെ രവി )
Lyricist(s) ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year 1986
Singer(s) KJ Yesudas,Chorus (കെ ജെ യേശുദാസ്‌,കോറസ്‌ )
Actors Saleema


____________________________________


ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ
കമ്ര നക്ഷത്രകന്യകൾ

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ
കമ്ര നക്ഷത്രകന്യകൾ
ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ

കിന്നര മണി തംബുരുമീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
കിന്നര മണി തംബുരുമീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെ കിളിപ്പൈതലും
മുളം തണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം
ഈ പ്രപഞ്ച ഹൃദയവീണയിൽ
ആ...

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ

നിന്റെ ശാലീന മൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്‌
നിന്റെ ശാലീന മൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്‌
മൂടിവെച്ച നിഗൂഢഭാവങ്ങൾ
പൂക്കളായ്‌ ശലഭങ്ങളായ്‌
ഇന്നിതാ നൃത്തലോലരായ്‌
ഈ പ്രപഞ്ച നടനവേദിയിൽ
ആ...

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ
കമ്രനക്ഷത്ര കന്യകൾ

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ

                                      Make Money

Reactions: