ശലഭമഴ (നിദ്ര )

March 15, 2012 എഴുതിക്കൂട്ടിയവൻ NiKHiS
                     Make money easily
Musician Jassie Gift ജാസ്സി ഗിഫ്റ്റ്‌
Lyricist(s) Rafeeq Ahamed റഫീക്ക്‌ അഹമ്മദ്‌
Year        2012
Singer(s) Shreya Ghoshal ശ്രേയ ഘോഷല്‍

_____________________________________________


ആ....ആ....ഓ....ഓ....
ശലഭമഴ പെയ്യുമീ വാടിയില്‍ പൂക്കളില്‍
വനലതകളിലാടുവാന്‍ പാടുവാന്‍ മോഹമായ്
ശിലാതലശയ്യയില്‍ അരുവിയായ് നുരയുമാവേഗം
പുതുമഴയിലെ നറുമണം നുകരുമാവേശം
പടരാനീ വനികയാകെ
കുളിരൊളിയില്‍ തളിരിലയായ് അടിമുടി മാറി
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി...
ശലഭമഴ പെയ്യുമീ വാടിയില്‍ പൂക്കളില്‍
വനലതകളിലാടുവാന്‍ പാടുവാന്‍ മോഹമായ്...

ദിവാനിശ വേളകള്‍ പിണയുന്നൊരീ നിറസന്ധ്യയില്‍
നിലാവിതൾ വീണ നീലാകാശമായ് ഞാന്‍ മാറവേ...
ദിവാനിശ വേളകള്‍ പിണയുന്നൊരീ നിറസന്ധ്യയില്‍
നിലാവിതൾ വീണ നീലാകാശമായ് ഞാന്‍ മാറവേ...
എന്‍ ജീവനിലുണരുവാന്‍ ....നിന്‍ സൌരഭമറിയുവാന്‍
ഉണരാമിനി ...വിടാരാമൊരു മലരായ് ഞാനീ
ആമോദപ്പൂന്തേനുള്ളിൽ ചൂടുവാന്‍ ..
രതോന്മദ ലഹരിയില്‍ ചുഴികളില്‍ വിളയുമാ മൌനം
മിഴിയിണയിലെ തിരകളില്‍ മറിയുമാ നാണം
പടരാനീ പ്രകൃതിയാകെ....
കുളിരൊളിയില്‍ തളിരിലയായ് അടിമുടി മാറി
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി...

സുധാമയ വീചികള്‍ തഴുകുന്നൊരീ വനതന്തിയില്‍
സിരാപടലങ്ങളേതോ താളമായ് ഇഴയുന്നുവോ....
സുധാമയ വീചികള്‍ തഴുകുന്നൊരീ വനതന്തിയില്‍
സിരാപടലങ്ങളേതോ താളമായ് ഇഴയുന്നുവോ....
മൺവാസനയറിയുവാന്‍ നെഞ്ചേർന്നതിലുരുകുവാൻ
പടരാമിനി...അലയാമൊരു തളിരായ് ഞാനീ
നീരാളം തന്നില്‍ മുങ്ങിത്താഴുവാന്‍
രതോന്മദ ലഹരിയില്‍ ചുഴികളില്‍ വിളയുമാ മൌനം
മിഴിയിണയിലെ തിരകളില്‍ മറിയുമാ നാണം
പടരാനീ പ്രകൃതിയാകെ....
കുളിരൊളിയില്‍ തളിരിലയായ് അടിമുടി മാറി
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി...
(ശലഭമഴ പെയ്യുമീ..)

                                 Make money easily