ആരെഴുതിയാവോ (സ്പാനിഷ് മസാല )

March 04, 2012 എഴുതിക്കൂട്ടിയവൻ NiKHiS


Musician Vidyasagar വിദ്യാസാഗര്‍
Lyricist(s) R Venugopal ആര്‍ വേണുഗോപാൽ
Year 2011
Singer(s) Karthik,Shreya Ghoshal കാര്‍ത്തിക്,ശ്രേയ ഘോഷല്‍
Actors Kunchacko Boban,Daniela Zachari

________________________

ആരെഴുതിയാവോ ആകാശനീലം
എൻ നേരേ നീളും കണ്ണിലുടനീളം
ആരേകിയാവോ കൈവിരൽത്തുമ്പിൽ
ഞാനിന്നു ചൂടും കുളിരിന്റെ ഹാരം
നിന്നാഴക്കണ്ണിൽ അലതല്ലും
വെൺതീരം വന്നു പുൽകും
മൺതരിയല്ലോ ഞാൻ
നിന്നോമൽ കൈകൾ മെല്ലെ മീട്ടും
തൻ തന്ത്രി സാന്ദ്രം മൂളും
പൊൻവീണയല്ലോ ഞാൻ
                                     (ആരെഴുതിയാവോ

ഞാനും നീയും കാറ്റിൻ കൈയിൽ തെന്നി തെന്നി
ദൂരം പോകും പൂമ്പാറ്റകൾ ഹൊയ്
പോകും നേരം പൂവിൻ നെഞ്ചിൽ മെല്ലെ മുത്തി
നമ്മൾ മൂളും തേൻപാട്ടുകൾ
ഒഴുകും ഈ പാട്ടിനായ് പൈങ്കാടുകൾ കാതോർക്കുമോ
വഴിയിൽ പൂവാകകൾ ചെമ്പൂമഴ പെയ്തീടുമോ
പെയ്തുലഞ്ഞ പൂവനങ്ങൾ നെയ്തീടുന്ന പാതയോരം
കോകിലങ്ങളായിരങ്ങളോ
                                    (ആരെഴുതിയാവോ

എന്നിൽ നീയും നിന്നിൽ ഞാനും മെല്ലെ ചേരും
ഒന്നായ് തീരും ഈ വേളയിൽ ഹൊയ്
ഉള്ളിനുള്ളിൽ വിങ്ങും മോഹം മഞ്ഞിൻ മാറിൽ
തീയായ് പെയ്യും ഈ വേളയിൽ
അഴകേ നിൻനാഴിയിൽ ഞാൻ സൂര്യനായ് മുങ്ങീടവേ
പടരും ചെന്തീക്കനൽ ചായങ്ങളിൽ നീ ചോക്കവേ
സംഗമത്തിൻ മോഹവേഗം കൊണ്ടു നിൽക്കും കണ്ണിൽ മിന്നും
താരകങ്ങളായിരങ്ങളോ
                                    (ആരെഴുതിയാവോ


Reactions: