പോകയായ് വിരുന്നുകാരി (ഇൻഡ്യൻ റുപ്പീ )

November 22, 2011 എഴുതിക്കൂട്ടിയവൻ NiKHiS

Musician Shahabaz Aman ഷഹബാസ് അമൻ
Lyricist(s) VR Santhosh വി ആർ സന്തോഷ്
Year 2011
Singer(s) G Venugopal,Asha G Menon ജി വേണുഗോപാൽ,ആശ ജി മേനോൻ

____________________________________________


പോകയായ് വിരുന്നുകാരി പെയ്‌തൊഴിഞ്ഞതു മാതിരി
നിന്റെ സൌഭഗ രാഗ സൌരഭം നെഞ്ചിലുണ്ടതുമായുമോ

പോകയായ് വിരുന്നുകാരാ നീ മറന്നതുമാതിരി
നിന്റെ ചുബനരാഗശോണിമ ചുണ്ടിലതുണ്ട് മായുമോ
പോകയായ് വിരുന്നുകാരാ..

എൻ കിനാവിൻ നീലജാലകം ഭാവനമിഴിതേടവേ
എന്നിൽ വന്നുനിറഞ്ഞു നിന്റെ രാഗതരളിതമാനസം
നിൻ മനസ്സിൻ സ്നേഹതാരകം... ഈറനോർമ്മകൾ നെയ്യവേ
എന്നെ വിട്ടു മറഞ്ഞുവെന്നോ പൊൽകിനാവിൻ മാധുരി
പോകയായ് വിരുന്നുകാരാ..

പോയകാലം തന്ന പീലികൾ... ഉള്ളിലിന്നും ചൂടി ഞാൻ
ഏകയായ് വിരഹാർദ്രയായി ശോകയാത്ര തുടർന്നിടാം..
പോകയായ് വിരുന്നുകാരി പെയ്തൊഴിഞ്ഞതു മാതിരി
നിന്റെ സൌഭഗരാഗ സൌരഭം നെഞ്ചിലുണ്ടതുമായുമോ
പോകയായ് വിരുന്നുകാരി
പോകയായ് വിരുന്നുകാരാ..പോകയായ് വിരുന്നുകാരി

Reactions: